സ്ത്രീ ജീവനക്കാര്‍ക്ക് കുട്ടികളെ നോക്കാന്‍ 730 ദിവസത്തെ അവധി; പങ്കാളിയില്ലാത്ത പുരുഷന്മാര്‍ക്കും അര്‍ഹത

മുഴുവന്‍ സര്‍വീസ് കാലയളവിലേക്കാണ് ഈ അവധി
ലോക്‌സഭ /ടിവി ചിത്രം
ലോക്‌സഭ /ടിവി ചിത്രം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സര്‍വീസിലെ സ്ത്രീ ജീവനക്കാര്‍ക്കും പങ്കാളിയില്ലാത്ത പുരുഷ ജീവനക്കാര്‍ക്കും കുട്ടികളെ നോക്കുന്നതിന് 730 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പഴ്‌സനല്‍ സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.

സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം സ്ത്രീ ജീവനക്കാര്‍ക്ക് കുട്ടികളെ നോക്കുന്നതിന് 730 ദിവസത്തെ അവധിക്കാണ് അര്‍ഹത. സിംഗിള്‍ ആയ പുരുഷ ജീവനക്കാര്‍ക്കും ഈ അവധിക്ക് അര്‍ഹതയുണ്ട്. മുഴുവന്‍ സര്‍വീസ് കാലയളവിലേക്കാണ് ഈ അവധി. 

പതിനെട്ടു വയസു വരെയുള്ള രണ്ടു കുട്ടികളെ നോക്കുന്നതിനാണ് അവധി അനുവദിക്കുക. കുട്ടി ഭിന്നശേഷിയുള്ളയാളാണെങ്കില്‍ പ്രായപരിധി ബാധകമല്ലെന്നും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com