ന്യുഡല്‍ഹി: ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവതി സഹോദരിയെ വെടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് 30കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. 20കാരിയായ സഹോദരിക്ക് മുഖത്താണ് വെടിയേറ്റത്.
ഇളയസഹോദരിയായ സുമൈലക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് സോനു കൊലപാതകത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ട്ടിലെ ബുലന്ദ് മസ്ജിദിനു സമീപമാണ് ഇവര്‍ താമസിച്ചിരുന്നത്. തന്റെ മൂത്ത സഹോദരി കൊല്ലാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബുധനാഴ്ച രാവിലെ സുമൈല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
തോക്കിന്റെ പാത്തികൊണ്ട് സോനു സുമൈലയുടെ തലക്ക് നിരവധി തവണ അടിച്ചതായും പൊലീസ് പറഞ്ഞു. സഹോദരിയുടെ പരാതിയെ തുടര്‍ന്ന് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക