സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ 6,800 രൂപ; ഇന്ദിരാഗാന്ധി സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയുമായി ഗെഹ് ലോട്ട്

അറിവാണ് ശക്തി എന്നതണ് പദ്ധതിയുടെ ആശയം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ദാരിദ്ര്യരേഖയ്ക്ക്  താഴെയുള്ള സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇന്ദിരാഗാന്ധി സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് നിര്‍വഹിച്ചു. ഇന്റര്‍നെറ്റ് കണക്ഷന്‍ സഹിതമാണ് ഫോണ്‍ നല്‍കുന്നത്. വീടുകളിലെ കുടുംബനാഥകള്‍ക്കാണ് ഫോണ്‍ ലഭിക്കുക. 

അറിവാണ് ശക്തി എന്നതണ് പദ്ധതിയുടെ ആശയം. സ്ത്രീകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സഹിതം മൊബൈല്‍ ഫോണ്‍ നല്‍കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിധവകള്‍, അവിവാഹിതരായ സ്ത്രീകള്‍, പെന്‍ഷന്‍ വാങ്ങുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ഫോണ്‍ വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫോണ്‍ വാങ്ങുന്നതിനായി 6800 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. ആളുകള്‍ക്ക് ഇഷ്ടമുളള മൊബൈല്‍ ഫോണ്‍ തെരഞ്ഞെടുക്കാം. ആദ്യഘട്ടത്തില്‍ 40 ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഡാറ്റ കണക്റ്റിവിറ്റിയുള്ള സ്മാര്‍ട്ട്‌ഫോണുകളും സിം കാര്‍ഡുകളും ലഭിക്കും.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com