നിയന്ത്രണം വിട്ട ടിപ്പര്‍ ബൈക്കുകളില്‍ ഇടിച്ചു; ആറ് പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്; മൂന്നുപേരുടെ നില ഗുരുതരം

മണലുകയറ്റി വന്ന ടിപ്പര്‍ ലോറിയാണ് ചെങ്കല്‍പ്പെട്ട ദേശീയ പാതയില്‍ അപകടം ഉണ്ടാക്കിയത്.
അപകടസ്ഥലത്തുനിന്നുള്ള ടെലിവിഷന്‍ ദൃശ്യം
അപകടസ്ഥലത്തുനിന്നുള്ള ടെലിവിഷന്‍ ദൃശ്യം

ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടയില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ലോറി ബൈക്കിലും വഴിയാത്രക്കാരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആറ് പേര്‍ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെയായിരുന്നു അപകടം

മണലുകയറ്റി വന്ന ടിപ്പര്‍ ലോറിയാണ് ചെങ്കല്‍പ്പെട്ട ദേശീയ പാതയില്‍ അപകടം ഉണ്ടാക്കിയത്. മൂന്ന് ബൈക്കുകളിലായി യാത്ര ചെയ്തിരുന്നവരെയാണ് അമിതവേഗതയിലെത്തിയ ടിപ്പര്‍ ആദ്യം ഇടിച്ച് തെറിപ്പിച്ചത്. ആറും പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സമീപത്തായി റോഡരികില്‍ ബസ് കാത്തുനില്‍ക്കുന്നവരെയും നിയന്ത്രണം വിട്ട ലോറി ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ചെങ്കല്‍പ്പേട്ട മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അപകടം ഉണ്ടായതിന് പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com