ഹിന്ദി ക്രൈം വെബ് സീരിസ് പ്രചോദനം; മോഷണത്തിനിടെ ദമ്പതികളെ കൊന്നു; നിയമ വിദ്യാർത്ഥിയും ബാല്യകാല സുഹൃത്തും പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് ധ്യാൻ കുമാർ മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീററ്റ്: ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ നിയമ വിദ്യാർത്ഥിയും ഇയാളുടെ ബാല്യകാല സുഹൃത്തും അറസ്റ്റിൽ. ബിസിനസുകാരനായ ധ്യാൻ കുമാർ ജെയ്ൻ (70), ഭാര്യ അഞ്ജു ജെയ്ൻ (65) എന്നിവരാണ് മരിച്ചത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. 

വീട്ടിൽ അതിക്രമിച്ചു കയറി കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് ധ്യാൻ കുമാർ മരിച്ചത്. അഞ്ജുവിനെ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരിച്ചു. ധ്യാൻ കുമാറിന്റെ വീട്ടിൽ നിന്നു അക്രമികൾ മോഷ്ടിച്ച പണവും സ്വർണവും കണ്ടെടുത്തു. 

അവസാന വർഷ എൽഎൽബി വിദ്യാർത്ഥി പ്രിയങ്ക് ശർമ (25), ഇയാളുടെ ബാല്യകാല സുഹൃത്ത് യാഷ് ശർമ (24) എന്നിവരാണ് പിടിയിലായത്. 2020ൽ പുറത്തിറങ്ങിയ ഒരു ക്രൈം വെബ് സീരിസിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു കുറ്റകൃത്യം നടത്തിയതെന്നു ഇരുവരും പറഞ്ഞുവെന്നു എസ്പി രോഹിത് സിങ് സജ്‌വാൻ വ്യക്തമാക്കി. 

തിരിച്ചറിയാതിരിക്കാനായി പ്രതികൾ ​ഗ്ലൗസും മാസ്കും ഹെൽമെറ്റും ധരിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി. കൃത്യം നടത്തുന്നതിന്റെ തലേദിവസം വാടകയ്ക്കു മുറി നോക്കാനായി ഇരുവരും ഇയാളുടെ വീട്ടിൽ പോയിരുന്നുവെന്നും എസ്പി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com