താനെയിലെ ആശുപത്രിയില്‍ കൂട്ടമരണം, 24 മണിക്കൂറിനിടെ മരിച്ചത് 18 രോഗികള്‍; അന്വേഷണം 

മഹാരാഷ്ട്രയിലെ മുംബൈ താനെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ താനെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചു. ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അന്വേഷണത്തിന് ഉത്തരവിട്ടു.

മരിച്ചവരില്‍ 10 പേര്‍ സ്ത്രീകളാണ്. 12 പേര്‍ക്ക് 50 വയസിന് മുകളിലാണ് പ്രായം. സ്ഥിതിഗതികള്‍ വിലയിരുത്തിയ മുഖ്യമന്ത്രി സ്വതന്ത്ര സമിതിക്ക് രൂപം നല്‍കി അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. കലക്ടര്‍ അടക്കം സമിതിയില്‍ അംഗങ്ങളാണ്. ചികിത്സ സംബന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കും.

മൂത്രത്തില്‍ കല്ല്, അള്‍സര്‍, ന്യൂമോണിയ, തുടങ്ങി വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയ രോഗികളാണ് കൂട്ടത്തോടെ മരിച്ചത്. ചികിത്സയില്‍ വീഴ്ച വന്നതായി രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചതിനെ ഗൗരവമായാണ് കാണുന്നതെന്ന് താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അഭിജിത് ബംഗാര്‍ അറിയിച്ചു.

മരിച്ച 17 പേരില്‍ 13 പേര്‍ ഐസിയുവില്‍ ആയിരുന്നു. രോഗികളില്‍ പലരെയും ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഗാവ്‌ഡെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com