കമ്മീഷന്‍ സര്‍ക്കാര്‍ : പ്രിയങ്കാ ഗാന്ധിക്കെതിരെ കേസ്

മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്
പ്രിയങ്ക ഗാന്ധി/കോണ്‍ഗ്രസ് ട്വിറ്റര്‍
പ്രിയങ്ക ഗാന്ധി/കോണ്‍ഗ്രസ് ട്വിറ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്. 

വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് 50 ശതമാനം കമ്മീഷന്‍ ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്കയുടെ ആരോപണം. 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂത്തെറിയുമെന്നാണ് ട്വിറ്ററില്‍ ( എക്‌സ്) പ്രിയങ്ക കുറിച്ചത്. 

പ്രിയങ്കയുടെ പോസ്റ്റിനെതിരെ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതക്ക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രിയങ്കയ്ക്ക് പുറമെ, മധ്യപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ യാദവ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com