ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സൗജന്യമായി കോഴിയിറച്ചി നല്‍കാത്തതിന്റെ പേരില്‍ ദലിത് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യലഹരിയില്‍ ചെരിപ്പ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ലളിത്പൂരില്‍ നടുറോഡിലാണ് സംഭവം. ഗ്രാമങ്ങള്‍ തോറും ബൈക്കിലെത്തി കോഴിയിറച്ചി വില്‍ക്കുന്ന സുജന്‍ അഹിര്‍വാര്‍ ആണ് മര്‍ദ്ദനത്തിന് ഇരയായത്. ജോലിക്കിടെ യുവാക്കളുടെ സംഘം തടഞ്ഞുനിര്‍ത്തി, സൗജന്യമായി കോഴിയിറച്ചി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പണം ആവശ്യപ്പെട്ടതോടെ, കുപിതരായ സംഘം സുജന്‍ അഹിര്‍വാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ചെരിപ്പ് ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. ഇവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക