ന്യൂഡല്‍ഹി: ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തര്‍ക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കര്‍ത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യത്തെ പെണ്‍കുട്ടികള്‍ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പ്രാപ്തരാകണമെന്നും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു.
മതം, ജാതി, ഭാഷ എന്നിയ്‌ക്കെല്ലാം അപ്പുറത്ത് എല്ലാവരെയും ഒരുമിപ്പിക്കുന്നത് ഇന്ത്യക്കാര്‍ എന്ന സ്വത്വമാണ്. സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയ വനിതാ രത്‌നങ്ങള്‍ രാജ്യത്തെ ഏതു തലമുറയ്ക്കും ആവേശം നല്‍കുന്നവരാണ്. രാജ്യത്തിനും സമൂഹത്തിനും ആത്മവിശ്വാസം നല്‍കുന്നവരുമാണ്. വികസനത്തിന്റെയും സേവനത്തിന്റെയും അടക്കം വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനയുണ്ട്. കുറച്ച് ദശകങ്ങള്‍ക്കുമുന്‍പ് അങ്ങനൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു.
'ഇന്ത്യയുടെ ആഗോള മുന്‍ഗണനകള്‍ ശരിയായ ദിശയില്‍ അവതരിപ്പിക്കാന്‍ കിട്ടുന്ന അവസരമാണ് ജി20 ഉച്ചകോടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയാണ് രാജ്യം ചെയ്തത്. ജിഡിപിയില്‍ അഭിമാനകരമായ വളര്‍ച്ചയുണ്ടായി. ആഗോളതലത്തില്‍ വിലക്കയറ്റം പേടിയുണ്ടാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍, സര്‍ക്കാരും റിസര്‍വ് ബാങ്കും അതു പിടിച്ചുനിര്‍ത്തി. ഉയര്‍ന്ന വിലക്കയറ്റത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിച്ചുനിര്‍ത്തി, പാവപ്പെട്ടവര്‍ക്ക് വിശാലമായ സുരക്ഷയും ഒരുക്കി. ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.'-രാഷ്ട്രപതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ സെന്തില്‍ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തിട്ടില്ല; വാര്‍ത്ത നിഷേധിച്ച് ഇഡി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക