നോക്കിനില്‍ക്കെ നിലംപരിശായി; ഡിഫന്‍സ് കോളജ് കെട്ടിടം പുഴയിലേക്ക്, ഉത്തരാഖണ്ഡില്‍ കനത്ത മഴ - വിഡിയോ 

മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു
ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് തകര്‍ന്നു വീഴുന്ന വിഡിയോ ദൃശ്യം
ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് തകര്‍ന്നു വീഴുന്ന വിഡിയോ ദൃശ്യം

ഡെറാഡൂണ്‍:  മഴ ശക്തമായ ഉത്തരാഖണ്ഡില്‍ ഡിഫന്‍സ് കോളജ് കെട്ടിടം തകര്‍ന്നു വീണു. ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ് കെട്ടിടമാണ് നിമിഷ നേരം കൊണ്ട് നിലംപരിശായത്. 

നദീതീരത്തുള്ള കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെപ്പേര്‍ പങ്കുവച്ചു. ഡിഫന്‍സ് അക്കാദമി പരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്ന സ്ഥാപനമാണ് ഡെറാഡൂണ്‍ ഡിഫന്‍സ് കോളജ്. മറ്റു സാങ്കേതിക കോഴ്‌സുകളും നടത്തുന്നുണ്ട്. 

കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com