തെരഞ്ഞെടുപ്പ് പ്രഖ്യപനത്തിന് മുന്‍പെ സ്ഥാനാര്‍ഥികളുടെ പട്ടികയുമായി ബിജെപി

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ മധ്യപ്രദേശിലും ഛത്തീസഗ്ഡിലും സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറിക്കി ബിജെപി. ഛത്തീസ്ഗഡില്‍ 21 സ്ഥാനാര്‍ഥികളെയും മധ്യപ്രദേശില്‍ 39 സ്ഥാനാര്‍ഥികളുടെയും പട്ടികയാണ് പുറത്തിറക്കിയത്. ഈ വര്‍ഷം അവസാനമാണ് ഇരുസംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ്.

രണ്ട് സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. മധ്യപ്രദേശിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അഞ്ച് വനിതകള്‍ ഇടം പിടിച്ചു. 

പാര്‍ട്ടി വളരെ ദുര്‍ബലമെന്ന് കരുതുന്ന സീറ്റുകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com