വിദ്വേഷപ്രചാരണം ഏതു മതവിഭാ​ഗം നടത്തിയാലും ശക്തമായ നടപടി വേണം: സുപ്രീംകോടതി

കാസര്‍ഗോഡ് മുസ്ലിം ലീഗ് നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി
സുപ്രിം കോടതി/ഫയല്‍
സുപ്രിം കോടതി/ഫയല്‍

ന്യൂഡൽഹി: ഏതു മതവിഭാഗം വിദ്വേഷ പ്രചാരണം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണമെന്ന് സുപ്രീം കോടതി. ഹരിയാനയിലെ നൂഹ് അക്രമങ്ങളെ തുടർന്ന് മുസ്‌ലിംകളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം മുഴക്കിയതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. 

നൂഹ് സംഭവത്തിനുശേഷം വിവിധ സംസ്ഥാനങ്ങളിലായി 27 റാലികൾ  മുസ്‌ലിംകൾക്കെതിരെ സംഘടിപ്പിച്ചെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. സ്ഥാപനങ്ങളിൽ ജോലിക്ക് മുസ്‌ലിംകളെ നിയമിച്ചവർക്ക് പോലും ഭീഷണി നേരിട്ടു. റാലികൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ ഐക്യം തകർക്കുകയും ജനങ്ങളെ തമ്മിലടിപ്പിച്ച് കൊല്ലുകയുമാണ് ഒരുകൂട്ടർ ലക്ഷ്യം വയ്ക്കുന്നതെന്നും ഹർജിയിൽ പറയുന്നു. 

കാസര്‍ഗോഡ് മുസ്ലിം ലീഗ് നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ചും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഏതുവിഭാഗക്കാരായാലും നടപടി എടുക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച്  നിർദേശിച്ചത്. വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കുന്നതിന് ഒരു സമിതി രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25ലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com