ഛത്തീസ്ഗഡില്‍ ഭരണം മാറണം; കോണ്‍ഗ്രസിന് എതിരെ കെജരിവാള്‍, 'ഇന്ത്യയില്‍' പോര് മുറുകുന്നു

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയില്‍' എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു
രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍/പിടിഐ
രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍/പിടിഐ

റായ്പൂര്‍: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയില്‍' എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു. ഇത്തവണ കോണ്‍ഗ്രസിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജരിവാളാണ് രംഗത്തുവന്നിരിക്കുന്നത്. ഛത്തീസ്ഗഡിലെ സ്‌കൂളുകളുടെ നിലവാരമുയര്‍ത്താന്‍ അധികാരമാറ്റം വേണമെന്ന് കെജരിവാള്‍ പറഞ്ഞു. 

'ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ശോചനീയവസ്ഥയിലാണെന്നുള്ള റിപ്പോര്‍ട്ട് കണ്ടു. നിരവധി സ്‌കൂളുകള്‍ അവര്‍ അടച്ചുപൂട്ടി. അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ നോക്കൂ, വിദ്യാഭ്യാസ മേഖലയ്ക്കായി ഇത്രയധികം പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍ക്കാര്‍ ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, നിങ്ങളേപ്പോലെ സാധാരണക്കാരാണ്.'-റായ്പുരില്‍ നടന്ന പൊതുപരിപാടിയില്‍ കെജരിവാള്‍ പറഞ്ഞു

എന്നാല്‍ ഡല്‍ഹിയുമായി ഛത്തീസ്ഗഡിനെ താരതമ്യം ചെയ്യുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു. ഛത്തീസ്ഗഡില്‍ നേരത്തെ ഭരണത്തിലിരുന്ന രമണ്‍ സിങ് സര്‍ക്കാരുമായല്ലേ താരതമ്യം നടത്തേണ്ടതെന്നും ഖേര എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. കോണ്‍ഗ്രസ് ഡല്‍ഹി ഭരിച്ചിരുന്ന കാലത്ത് മറ്റു പല മേഖലകളിലും മുന്നിലായിരുന്നെന്നും, സംവാദത്തിനുണ്ടോ എന്നും ഖേര ചോദിച്ചു.

ലോക്‌സഭ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസും എഎപിയും തമ്മില്‍ പോര് ആരംഭിച്ചത്. ടഡല്‍ഹിയിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സിരിക്കാന്‍ തയ്യാറെടുക്കുകയാണെന്ന കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നാലെ, ഇന്ത്യ സഖ്യത്തിന് അര്‍ത്ഥമില്ലെന്ന് പറഞ്ഞ് എഎപി വക്താവ് 
പ്രിയങ്ക കക്കാര്‍ പറഞ്ഞു. പിന്നാലെ, നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. അല്‍ക്കയുടെ പ്രസ്താവന അവരുടെ മാത്രം അഭിപ്രായമാണെന്നും ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂവെന്നും ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com