എയർഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങൾ പകർത്തി യാത്രക്കാരൻ; കയ്യോടെ പിടികൂടി വ്ലോ​ഗറായ യുവതി

വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചയാളെ വ്ലോഗറായ യുവതി കയ്യോടെ പിടികൂടി
യുവതി പങ്കുവച്ച വീഡിയോയില്‍ നിന്ന്
യുവതി പങ്കുവച്ച വീഡിയോയില്‍ നിന്ന്

മുംബൈ: വിമാനത്തിനുള്ളിൽ എയർഹോസ്റ്റസിന്റെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചയാളെ വ്ലോഗറായ യുവതി കയ്യോടെ പിടികൂടി. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റിലെ യാത്രക്കാരനാണ് പിടിയിലായത്. വിമാനത്തിൽ ഉണ്ടായിരുന്ന വ്ലോഗർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

യാത്രക്കാരനായ മധ്യവയസ്‌കൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട വ്ലോഗർ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടർന്ന് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിൽ നിന്ന് എടുത്ത ക്യാബിൻ ക്രൂവിന്റേതടക്കമുള്ള സ്വകാര്യഭാഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി വ്ലോഗർ പറഞ്ഞു. 

എസ്ജി 157-ലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതെന്ന് സ്‌പൈസ് ജെറ്റ് വക്താവ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ് ജെറ്റിലെ ആദ്യനിരയിലെ യാത്രക്കാരനാണ് ക്യാബിൻ ക്രൂവിന്റെ സ്വകാര്യഭാഗങ്ങൾ മൊബൈലിൽ പകർത്തിയത്. 

ടേക്ക് ഓഫ് സമയത്ത് ജംബ് സീറ്റിൽ ഇരിക്കുകയായിരുന്നു ക്യാബിൻ ക്രൂ. ഈ സമയത്താണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഇയാൾ ചിത്രങ്ങൾ ഡീലീറ്റ് ചെയ്ത് മാപ്പ് പറയുകയും ചെയ്തതായി വിമാനധികൃതർ വ്യക്തമാക്കി. യാത്രക്കാരൻ മാപ്പെഴുതി നൽകിയതായി വിമാനധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com