'പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്നു'; രാഹുല്‍ ഗാന്ധി വയനാട്ടിലും അമേഠിയിലും മത്സരിക്കും: ഹരീഷ് റാവത്ത് 

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍
രാഹുല്‍ ഗാന്ധി/ ട്വിറ്റര്‍

ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ അജയ് റായിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം. 

'അമേഠി രാഹുല്‍ ഗാന്ധിയുടെ 'നാചുറല്‍ സീറ്റ്' ആണ്. എന്നാല്‍ അദ്ദേഹം വയനാട്ടില്‍ നിന്നും മത്സരിക്കും. കാരണം 
പ്രതിസന്ധി ഘട്ടത്തില്‍ വയനാട് രാഹുലിനൊപ്പം നിന്നു.'- റാവത്ത് പറഞ്ഞു. 

അതേസമയം, രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് എഐസിസി നേതൃത്വം അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നും എഐസിസി നേതാക്കള്‍ അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടത്. അമേഠിയെ കൂടാതെ കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും രാഹുല്‍ മത്സരിച്ചിരുന്നു. വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്റെ വിജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com