ബഹുഭാര്യാത്വം നിരോധിക്കാമെന്ന് വിദഗ്ധ സമിതി; പൊതുജനങ്ങളുടെ അഭിപ്രായം തേടി അസം സര്‍ക്കാര്‍

ബഹുഭാര്യാത്വം നിരോധിക്കുന്ന നിയമത്തില്‍ പൊതു അഭിപ്രായം തേടി അസം സര്‍ക്കാര്‍
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം
ഹിമന്ത ബിശ്വ ശര്‍മ/ഫയല്‍ ചിത്രം

ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന നിയമത്തില്‍ പൊതു അഭിപ്രായം തേടി അസം സര്‍ക്കാര്‍. നിയമനനിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ്,സര്‍ക്കാര്‍ പൊതു അഭിപ്രായം തേടിയത്. ബഹുഭാര്യാത്വം നിരോധിച്ച് നിയനിര്‍മ്മാണം നടത്താന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 

ഭരണഘടന പ്രകാരം വിവാഹം കണ്‍കറന്റ് ലിസ്റ്റിന് കീഴിലാണെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് വിവാഹ വിഷയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്താന്‍ അവകാശമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25,26 എന്നിവ മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനുമുള്ള അവകാശം നല്‍കുന്നു. എന്നാല്‍, ഇത് പൊതുക്രമത്തിനും സാമൂഹ്യ ക്ഷേമത്തിനും നവീകരണത്തിനുമുള്ള നിയമവ്യവസ്ഥയ്ക്ക് വിധേയമാണ്. 

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം, ബഹുഭാര്യാത്വം മതത്തിന്റെ അഭിവാജ്യ ഘടകമല്ലെന്ന് കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബഹുഭാര്യാത്വം നിരോധിക്കുന്നത് മതം ആചരിക്കുന്ന അവകാശത്തെ തടസ്സപ്പെടുത്തിന്നില്ല. അത് സാമൂഹ്യ ക്ഷേമത്തിന്റെയും പരിഷ്‌കരണത്തിന്റെയും പരിധിയില്‍ വരുന്നതാണ്. ഇവയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നിയമസഭയ്ക്ക് നിയമനിര്‍മ്മാണം നടത്താനുള്ള അവകാശമുണ്ട്.- റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓഗസ്റ്റ് മുപ്പതിന് മുന്‍പ് പൊതുജനങ്ങള്‍ക്ക് വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. ഇതിനുവേണ്ടി സര്‍ക്കാര്‍ ഇമെയില്‍ അക്കൗണ്ടും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com