സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിന് വച്ചു; പിന്നാലെ പിന്‍മാറി ബാങ്ക്; വിവാദം

ലേലം നോട്ടീസ് നല്‍കി 24 മണിക്കൂറിനകം സാങ്കേതിക കാരണം പറഞ്ഞ് പിന്‍വലിച്ച നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ്
സണ്ണി ഡിയോള്‍/ ഇന്‍സ്റ്റഗ്രാം
സണ്ണി ഡിയോള്‍/ ഇന്‍സ്റ്റഗ്രാം

മുംബൈ: ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന്റെ ബംഗ്ലാവിന്റെ ലേലം നടപടില്‍ നിന്ന് ബാങ്ക് പിന്‍മാറിയതിനെ ചൊല്ലി വിവാദം. മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവിന്റെ ലേലം നടപടികളില്‍  ബാങ്ക് ഓഫ് ബറോഡ പിന്‍മാറിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.  സാങ്കേതിക കാരണങ്ങളാലാണ് ലേലം നടപടിയില്‍ നിന്ന് പിന്‍മാറ്റമെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. ലേലം നോട്ടീസ് നല്‍കി 24 മണിക്കൂറിനകം സാങ്കേതിക കാരണം പറഞ്ഞ് പിന്‍വലിച്ച നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 

56 കോടി രൂപ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണു ലേലം നടപടികളുമായി ബാങ്ക് രംഗത്തെത്തിയത്. ഓഗസ്റ്റ് 25ന് ഇലേലം നടത്തുമെന്നായിരുന്നു അറിയിപ്പ്. 2022 ഡിസംബര്‍ മുതലുള്ള വായ്പാ തിരിച്ചടവ് കണക്കിലെടുത്ത് 55.99 കോടിയുടെ കുടിശിക വരുത്തിയെന്നാണു ബാങ്ക് പറഞ്ഞിരുന്നത്. തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍, സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് അജയ് സിങ് ഡിയോള്‍ എന്ന സണ്ണി ഡിയോളിന്റെ ലേല നോട്ടിസ് പിന്‍വലിക്കുകയാണെന്നു ബാങ്ക് അറിയിച്ചു. നടനും രാഷ്ട്രീയ നേതാവുമായ പിതാവ് ധര്‍മേന്ദ്രയാണു സണ്ണിക്കു ജാമ്യം നിന്നിരുന്നത്. 

അതേസമയം, ബാങ്ക് നടപടിയെ വിമര്‍ശിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി. ''56 കോടി രൂപ അടയ്ക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി സണ്ണി ഡിയോളിന്റെ ജുഹുവിലെ ബംഗ്ലാവിന് ബാങ്ക് ഓഫ് ബറോഡ ഇലേല നോട്ടിസ് അയയ്ക്കുന്നു. 24 മണിക്കൂറിനു മുന്‍പ് 'സാങ്കേതിക കാരണം' പറഞ്ഞ് നോട്ടിസ് പിന്‍വലിക്കുന്നു. ആരാണ് ഈ സാങ്കേതിക കാരണങ്ങള്‍ സൃഷ്ടിച്ചത് എന്നതാണ് അത്ഭുതം''- കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് പറഞ്ഞു. ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com