മോദിക്ക് രാഖി കെട്ടാന്‍ പാകിസ്ഥാന്‍ 'സഹോദരി' ഡല്‍ഹിയില്‍ എത്തും

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മോദിക്ക് നേരിട്ട് രാഖി കെട്ടാന്‍ മൊഹ്‌സിന് കഴിഞ്ഞിരുന്നില്ല.
നരേന്ദ്രമോദി - ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ്
നരേന്ദ്രമോദി - ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ്

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖികെട്ടാന്‍ പാകിസ്ഥാന്‍ സ്വദേശിനി ഖമര്‍ മൊഹ്‌സിന്‍ ഷെയ്ഖ് ഡല്‍ഹിയിലെത്തും. വിവാഹശേഷം ഗുജറാത്തിലേക്ക് താമസം മാറിയ പാകിസ്ഥാന്‍ സ്വദേശിയായ ഷെയ്ഖാണ് കഴിഞ്ഞ 30 വര്‍ഷമായി മോദിക്ക് രാഖി കെട്ടുന്നത്.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി മോദിക്ക് നേരിട്ട് രാഖി കെട്ടാന്‍ മൊഹ്‌സിന് കഴിഞ്ഞിരുന്നില്ല. പകരം വീട്ടില്‍ തന്നെ നിര്‍മ്മിച്ച രാഖി അവര്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇത്തവണ മോദിക്ക് നേരിട്ട് രക്ഷാബന്ധന്‍ കെട്ടാന്‍ കഴിയുമെന്നാണ് മൊഹ്‌സിന്‍ പ്രതീക്ഷിക്കുന്നത്. മോദിക്ക് വായനയോടുള്ള ഇഷ്ടം കണക്കിലെടുത്ത് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിക്കാന്‍ മൊഹ്‌സിന്‍ പദ്ധതിയിടുന്നു.

'ഇത്തവണയും ഞാന്‍ തന്നെയാണ് 'രാഖി' നിര്‍മ്മിച്ചത്. അദ്ദേഹത്തിന് കൃഷിയെക്കുറിച്ചുള്ള ഒരു പുസ്തകവും സമ്മാനിക്കും, വായന ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. കഴിഞ്ഞ 2-3 വര്‍ഷമായി, കോവിഡ് കാരണം നേരിട്ട് രാഖി കെട്ടാന്‍ കഴിഞ്ഞില്ല. ഇത്തവണ അദ്ദേഹത്തെ നേരിട്ട് കാണും,' മൊഹ്‌സിന്‍ പറഞ്ഞു.

'രാഖി കെട്ടുമ്പോഴെല്ലാം അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം ഞാന്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്തിനായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം ചെയ്യുന്നത്' - മൊഹ്‌സിന്‍ പറഞ്ഞു. 

മോദി ആര്‍എസ്എസ് പ്രവര്‍ത്തകനായിരിക്കുമ്പോഴാണ് മോദിക്ക് ആദ്യമായി രാഖി കെട്ടുന്നതെന്ന് മൊഹ്‌സിന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓഗസ്റ്റ് മുപ്പതിനാണ് ഇത്തവണത്തെ രക്ഷാബന്ധന്‍ ദിനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com