ഹിമാചലില്‍ വീണ്ടും മണ്ണിടിച്ചില്‍, ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം- വീഡിയോ  

ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
ഹിമാചലില്‍ മണ്ണിടിച്ചിലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യം, എഎന്‍ഐ
ഹിമാചലില്‍ മണ്ണിടിച്ചിലില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുന്ന ദൃശ്യം, എഎന്‍ഐ

സിംല: ഹിമാചല്‍ പ്രദേശില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ജൂണ്‍ 24 മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 220 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 11,637 വീടുകളാണ് തകര്‍ന്നത്. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 113 മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. കനത്തമഴയില്‍ റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം ദിവസങ്ങളോളമാണ് തടസ്സപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com