നരേന്ദ്രമോദി ഗ്രീസില്‍; 40 വര്‍ഷത്തിന് ശേഷം ഏതന്‍സിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; ദേശീയപതാകയേന്തി വരവേല്‍പ്പ്( വീഡിയോ)

ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിനാണ് തന്റെ സന്ദര്‍ശനം തുടക്കം കുറിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു
നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു/ പിടിഐ
നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു/ പിടിഐ

ഏതന്‍സ്: പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തി. 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. തലസ്ഥാനമായ ഏതന്‍സില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗ്രീക്ക് വിദേശകാര്യമന്ത്രി ജോര്‍ജ് ജെറാപെട്രിറ്റിസ് സ്വീകരിച്ചു. 

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഗ്രീസിലെത്തിയത്. താന്‍ ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിനാണ് തന്റെ സന്ദര്‍ശനം തുടക്കം കുറിക്കുന്നതെന്ന് നരേന്ദ്രമോദി പറഞ്ഞു. 

മോദിയുടെ ഗ്രീക്ക് സന്ദര്‍ശനത്തില്‍ സുരക്ഷ, സംസ്‌കാരം, വാണിജ്യം, വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ നിരവധി മേഖലകളില്‍ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിടും. സന്ദര്‍ശനത്തിനിടെ വ്യവസായ പ്രമുഖന്മാരുമായും, ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും നരേന്ദ്രമോദി ആശയവിനിമയം നടത്തും. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നേരെ ഗ്രീസിലേക്ക് തിരിക്കുകയായിരുന്നു. 1983 ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനമായി ഗ്രീസ് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് അന്ന് ഗ്രീസിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com