'പെട്ടെന്ന് നോക്കൂ...'; എസ്പിജി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു, പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി, സഹായിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശം (വീഡിയോ)

 സ്വീകരണ പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
നരേന്ദ്ര മോദി സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുന്നു/പിടിഐ
നരേന്ദ്ര മോദി സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുന്നു/പിടിഐ


ന്യൂഡല്‍ഹി:  സ്വീകരണ പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി എയര്‍ബേസില്‍ ബിജെപി ഒരുക്കിയ സ്വീകരണ പരിപാടിക്കിടെ ആയിരുന്നു സംഭവം. ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും ഒപ്പം വിദേശപര്യടനത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ മടക്കവും ആഘോഷിക്കാനാണ് ബിജെപി പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.

ചന്ദ്രയാന്റെ വിജയത്തെത്തുടര്‍ന്നുണ്ടായ സാഹചര്യം യുവാക്കളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തണമെന്ന്പ്രധാനമന്ത്രി പറഞ്ഞു. 2047 ഓടെ വികസിത ഇന്ത്യ രൂപപ്പെടുത്തുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകര്‍ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍ മൂന്നിന്റെ വിജയവും ഒപ്പം വിദേശപര്യടനത്തിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ മടക്കവും ആഘോഷിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ബ്രിക്‌സ് ഉച്ചകോടിക്കിടയിലും ഗ്രീസിലെ സന്ദര്‍ശനത്തിനിടയിലും ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടുള്ള ഒട്ടേറെ സന്ദേശങ്ങള്‍ തനിക്കു ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി ജെപി നഡ്ഢയുടെ നേതൃത്വത്തിലാണ് മോദിക്കു സ്വീകരണം ഒരുക്കിയത്. പാര്‍ലമെന്റ് അംഗങ്ങളും ഒട്ടേറെ പ്രവര്‍ത്തകരും സ്വീകരണത്തില്‍ പങ്കെടുത്തു.

രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്‍മാരേയും ഐഎസ്ആര്‍ഒ ജീവനക്കാരേയും രാവിലെ ബംഗളൂരു ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ എത്തിയ പ്രധാനമന്ത്രി അഭിനന്ദിച്ചു. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനു ശേഷം നേരെ ബംഗളൂരുവിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്‌റോയുടെ ടെലി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ് വര്‍ക്ക് സെന്ററില്‍ ഒരുക്കിയ ചന്ദ്രയാന്‍ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെത്തി ശാസ്ത്രജ്ഞരെ നേരില്‍ കണ്ട് അഭിനന്ദിച്ചു.

ഐഎസ്ആര്‍ഒ സംഘം രാജ്യത്തെ ഉയരങ്ങളിലെത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. വലി സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരെ താന്‍ സല്യൂട്ട് ചെയ്യുന്നു. ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുമെന്നു നമ്മുടെ ശാസ്ത്ര സംഘത്തിനു ഉറപ്പായിരുന്നു. ഇന്ന് ഓരോ വീട്ടിലും ത്രിവര്‍ണ പതാക പാറുന്നു. ചന്ദ്രനിലും നമ്മുടെ പതാകയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രയാന്‍ ലാന്‍ഡ് ചെയ്ത സ്ഥലത്തിന് 'ശിവശക്തി പോയിന്റ്' എന്നു പ്രധാനമന്ത്രി പേരിട്ടു. ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

'ഇന്ന് ഞാന്‍ വല്ലാത്ത സന്തോഷം അനുഭവിക്കുന്നു. അത്തരം അവസരങ്ങള്‍ വളരെ അപൂര്‍വമായേ ഉണ്ടാകാറുള്ളു. ദൗത്യം നടക്കുമ്പോള്‍ ഞാന്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. പക്ഷേ എന്റെ മനസ് നിങ്ങള്‍ക്കൊപ്പമായിരുന്നു. ഇവിടെ വന്ന് എത്രയും പെട്ടെന്നു നിങ്ങളെ കാണാനാണ് ഞാന്‍ ആ?ഗ്രഹിച്ചത്. നിങ്ങളുടെ പരിശ്രമങ്ങളെ അഭിവാദ്യം ചെയ്യുന്നു.'

'ചന്ദ്രയാന്‍ രണ്ട് അതിന്റെ അവസാന കാല്‍പ്പാട് പതിപ്പിച്ച ചന്ദ്രോപരിതലത്തിലെ സ്ഥലം ഇനി 'തിരം?ഗ' എന്നു അറിയപ്പെടും. ഇന്ത്യയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഇതു പ്രചോദനമാകും. ഒരു പരാജയവും അന്തിമമല്ലെന്നു അതു നമ്മെ ഓര്‍മിപ്പിക്കും.'

'ചന്ദ്രയാന്‍ 3ല്‍ വനിതാ ശാസ്ത്രജ്ഞര്‍ നിര്‍ണായക പങ്കാമ് വഹിച്ചത്. 'ശിവശക്തി' പോയിന്റ് വരും തലമുറകളെ ജനങ്ങളുടെ ക്ഷേമത്തിനു ശാസ്ത്രം ഉപയോ?ഗിക്കാന്‍ പ്രചോദിപ്പിക്കും. ജനങ്ങളുടെ ക്ഷേമമാണ് പരമമായ പ്രതിബദ്ധത' മോദി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com