നൂഹില്‍ വീണ്ടും ശോഭയാത്രയുമായി വിഎച്ച്പി; അനുമതി നിഷേധിച്ച് ഭരണകൂടം; നിരോധനാജ്ഞ

ജൂലായ് 31ന് വിഎച്ച്പി നടത്തിയ യാത്രക്ക് നേരെയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ കലാപത്തിലും നൂഹില്‍ ആറ് പേര്‍ മരിച്ചിരുന്നു.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ വിശ്വഹിന്ദുപരിക്ഷത്തിന്റെ ശോഭായാത്രക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. നാളെ നടത്താനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ മുന്‍നിശ്ചയിച്ച പോലെ പരിപാടി നടത്തുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. ജി 20 യോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് ഭരണകൂടം പറയുന്നത്. 

ജൂലായ് 31ന് വിഎച്ച്പി നടത്തിയ യാത്രക്ക് നേരെയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ കലാപത്തിലും നൂഹില്‍ ആറ് പേര്‍ മരിച്ചിരുന്നു. സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും ശോഭായാത്രയുമായി മുന്നോട്ടുപോകുമെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.  മതപരമായ ഘോഷയാത്രകള്‍ക്ക് അനുമതി ആവശ്യമില്ലെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. ഘോഷയാത്രയില്‍ 3000 പേര്‍ പങ്കെടുക്കും. പതിനൊന്നുമണി മുതല്‍ നാലുമണിവരെയായിരിക്കും യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശോഭായാത്രയെ തുടര്‍ന്ന് ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിരോധിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പലമേഖലകളിലും  നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com