അശോക് ഗെലോട്ടിനെ കൈവിടാതെ സര്‍ദാര്‍പുര; മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയ്ക്കും തകര്‍പ്പന്‍ വിജയം

വിജയത്തോടെ വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിന് ശക്തമായ അവകാശമുന്നയിച്ചിരിക്കുകയാണ്
അശോക് ​ഗെലോട്ട്, വസുന്ധര/ ഫയൽ
അശോക് ​ഗെലോട്ട്, വസുന്ധര/ ഫയൽ

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയും വിജയിച്ചു. സര്‍ദാര്‍ പുര മണ്ഡലത്തില്‍ നിന്നാണ് ഗെലോട്ട് വിജയിച്ചത്. ബിജെപിയുടെ മഹേന്ദ്ര രാത്തോറിനെ 26,396 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗെലോട്ട് തോല്‍പ്പിച്ചത്. 

സര്‍ദാര്‍പുരയില്‍ നിന്നും ആറാം തവണയാണ് ഗെലോട്ട് നിയമസഭയിലേക്ക് വിജയിക്കുന്നത്. 1998 ലാണ് ഗെലോട്ട് ആദ്യമായി സര്‍ദാര്‍പുരയില്‍ ജനവിധി തേടുന്നത്. ഗെലോട്ട് വിജയിച്ചെങ്കിലും രാജസ്ഥാനില്‍ കോൺ​ഗ്രസിന് ഭരണം നഷ്ടമായി. ബിജെപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. 

ഝല്‍റാപട്ടണ മണ്ഡലത്തില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ തകര്‍പ്പന്‍ വിജയം നേടി. 53,193 വോട്ടുകള്‍ക്കാണ് വസുന്ധരയുടെ വിജയം. കോണ്‍ഗ്രസിന്റെ രാംലാല്‍ ചൗഹാനെയാണ് വസുന്ധര തോല്‍പ്പിച്ചത്. 

വിജയത്തോടെ വസുന്ധര രാജ സിന്ധ്യ മുഖ്യമന്ത്രി പദത്തിന് ശക്തമായ അവകാശമുന്നയിച്ചിരിക്കുകയാണ്. ബിജെപി കേന്ദ്രനേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന വസുന്ധരയ്ക്ക് പാര്‍ട്ടി നേതൃത്വം അവസാന നിമിഷമാണ് സീറ്റ് അനുവദിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com