ഡല്‍ഹി എയിംസില്‍ രോ​ഗികളിൽ ചൈനീസ് ന്യൂമോണിയ കണ്ടെത്തി എന്ന വാര്‍ത്ത അസംബന്ധം: കേന്ദ്ര ആരോഗ്യമന്ത്രാലയം

സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: ചൈനയില്‍ കുട്ടികളില്‍ പടരുന്ന അജ്ഞാത ന്യൂമോണിയ ഡല്‍ഹിയിലെ എയിംസില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് അസംബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിലേതിന് സമാനമായ ന്യൂമോണിയ ബാക്ടിരീയകളെ ഡല്‍ഹി എയിംസില്‍ കണ്ടെത്തിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകവും വാസ്തവമില്ലാത്തതുമാണ്. 

മൈക്രോപ്ലാസാമ ന്യൂമോണിയ എന്നത് സര്‍വസാധാരണമായി കണ്ടുവരുന്ന ന്യൂമോണിയ ബാക്ടീരിയയാണ്. എയിംസില്‍ കണ്ടെത്തിയ ന്യൂമോണിയ കേസുകള്‍ക്ക്, ചെനയില്‍ അടുത്തിടെ കുട്ടികളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സീസണലായി ഉണ്ടാകുന്ന പനി പോലുള്ള അസുഖങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com