ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹസല്‍ക്കാരത്തിനിടെ എച്ചില്‍പാത്രം അതിഥികളുടെ ദേഹത്തു തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഇരുപത്തിയാറുകാരനായ വെയ്റ്ററെ അടിച്ചുകൊന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ വലിച്ചെറിഞ്ഞു. സംഭവത്തില്‍ കോണ്‍ട്രാക്ടര്‍ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലാണു സംഭവം.ആളുകള്‍ ഭക്ഷണം കഴിച്ചതിനു ശേഷം പ്ലേറ്റുകള്‍ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുന്നതിനിടെ അതിഥികളുടെ ദേഹത്തു തട്ടിയതിനെ തുടര്‍ന്നാണു വഴക്കുണ്ടായത്. തുടര്‍ന്ന് കുറച്ചാളുകള്‍ ചേര്‍ന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അടുത്ത ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ വലിയ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പങ്കജ് തലേന്നു വിവാഹസ്ഥലത്ത് ജോലിക്കായി പോയിരുന്നെന്നും അവിടെ വച്ച് മര്‍ദനമേറ്റെന്നും പൊലീസ് കണ്ടെത്തി. ജോലിക്ക് പോയ മകന്‍ വീട്ടില്‍ തിരികെ എത്തിയില്ലെന്ന് അമ്മ പറഞ്ഞു. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണു മരണകാരണമെന്നും പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക