മൂന്ന് സംസ്ഥാനങ്ങളിലെ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ;  എണ്ണിതീര്‍ക്കാനാകാതെ ഉദ്യോഗസ്ഥര്‍, വീഡിയോ 

കണ്ടെടുത്ത പണം പൂര്‍ണമായും എണ്ണിതിട്ടപ്പെടുത്താത്തതിനാല്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും  റിപ്പോര്‍ട്ട് പറയുന്നു. 
ചിത്രം /എക്‌സ്
ചിത്രം /എക്‌സ്

ന്യൂഡല്‍ഹി: മുന്ന് സംസ്ഥാനങ്ങളിലായി ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 290 കോടി രൂപ. രാജ്യത്ത് ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്നാണ് റിപ്പോര്‍ട്ട്. കണ്ടെടുത്ത പണം പൂര്‍ണമായും എണ്ണിതിട്ടപ്പെടുത്താത്തതിനാല്‍ തുക ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും  റിപ്പോര്‍ട്ട് പറയുന്നു. 

കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.  ഒഡിഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദ്യനിര്‍മാണ കമ്പനിയുടെ ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ നിന്നാണ് 250 കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. 

കമ്പനിയുടെ മൂന്നിടങ്ങളിലെ ഏഴ് മുറികളിലെ ഒമ്പത് ലോക്കറുകള്‍ പരിശോധിച്ചതില്‍ നിന്നാണ് തുക കണ്ടെടുത്തത്. ബൗധ് ഡിസ്റ്റിലറിയുടെ സഹസ്ഥാപനമായ ബല്‍ദേവ് സാഹു ഇന്‍ഫ്രയിലും അവരുടെ ഉടമസ്ഥതയിലുള്ള അരിമില്ലിലും ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പി. ധീരജ് കുമാര്‍ സാഹുവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com