രണ്ട് വര്‍ഷത്തിനിടെ 13 കോടിയിലധികം ഭക്തര്‍; കാശി വിശ്വനാഥ ക്ഷേത്രത്തിന് റെക്കോര്‍ഡ് നേട്ടം 

2021 ഡിസംബര്‍ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിയത്
കാശി വിശ്വനാഥ ധാം ക്ഷേത്രം/ എക്‌സ്
കാശി വിശ്വനാഥ ധാം ക്ഷേത്രം/ എക്‌സ്

വാരാണസി: കാശി വിശ്വനാഥധാമില്‍  സന്ദര്‍ശകരുടെ  എണ്ണത്തില്‍  റെക്കോര്‍ഡ് വര്‍ധന.  രണ്ട് വര്‍ഷത്തിനിടെ 16,000 അന്താരാഷ്ട്ര സന്ദര്‍ശകരടക്കം 13 കോടിയിലധികം ഭക്തര്‍ ക്ഷേത്രത്രത്തിലെത്തിയതായാണ് കണക്ക്. 

2021 ഡിസംബര്‍ 13 മുതല്‍ 2023 ഡിസംബര്‍ 6 വരെ 15,930 വിദേശ ഭക്തര്‍ വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തതായി കാശി വിശ്വനാഥ് ധാമിന്റെയും സ്‌പെഷ്യല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ വര്‍മ അറിയിച്ചു.

2021 ഡിസംബര്‍ 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ നവീകരണോദ്ഘാടനം നടത്തിയത്. 2022-നെ അപേക്ഷിച്ച് 2023-ലേക്കുള്ള ബുക്കിങുകള്‍ ഏകദേശം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.

 2021 ഡിസംബര്‍ 13 മുതല്‍ 2023 ഡിസംബര്‍ 6 വരെ 12 കോടി 92 ലക്ഷത്തി 24 ആയിരം പേര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. കണക്കുകള്‍ പ്രകാരം 2021 ഡിസംബറില്‍ 40, 2022 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ 4540, 2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 6 വരെ 11,350 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com