പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്, വിധി ഒമ്പത് വര്‍ഷത്തിന് ശേഷം 

25 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി-എംഎല്‍എമാരുടെ കോടതി ശിക്ഷ വിധിച്ചത്. 
രാംദുരാലെ ഗോണ്ട്/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
രാംദുരാലെ ഗോണ്ട്/ ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ലഖ്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഗോത്രവര്‍ഗ എംഎല്‍എയായ രാംദുലാരെ ഗോണ്ടിനെയാണ് കോടതി ശിക്ഷിച്ചത്. നിയമസഭയില്‍ നിന്ന് ഇയാളെ അയോഗ്യനാക്കി. 25 വര്‍ഷം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് എംപി-എംഎല്‍എമാരുടെ കോടതി ശിക്ഷ വിധിച്ചത്. 

2014 ലാണ് കുറ്റകൃത്യം നടന്നത്. പരാതി നല്‍കിയതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി എംഎല്‍എ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. പിഴയായി ഈടാക്കിയ തുക അതിജീവിതക്ക് നല്‍കും. 
 
2014ല്‍ ഗോണ്ടിന്റെ ഭാര്യ ദുദ്ദി നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമ പഞ്ചായത്ത് തലവനായിരുന്നു. പ്രാദേശിക ശക്തനായിരുന്ന ഗോണ്ട്, ഭാര്യയുടെ സ്ഥാനം മുതലെടുത്ത് രാഷ്ട്രീയത്തില്‍ വളരാന്‍ ശ്രമിച്ചു. 2014 നവംബര്‍ 4 നാണ് രാംദുലാരെ ഗോണ്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മയോര്‍പൂര്‍ പൊലീസ് കേസില്‍ എഎഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

കഴിഞ്ഞ വര്‍ഷം ബിജെപി ടിക്കറ്റില്‍ ദുദ്ദി മണ്ഡലത്തില്‍ നിന്ന് രാംദുലാരെ ഗോണ്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെത്തുടര്‍ന്ന് കേസ് സോന്‍ഭദ്രയിലെ എംപി-എംഎല്‍എ കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com