പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍, ഡോക്ടര്‍; നിരവധി പേരെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തിയ ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ചിത്രം/എക്‌സ്
ചിത്രം/എക്‌സ്

ന്യൂഡല്‍ഹി: ഡോക്ടറായും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായും ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. കശ്മീരിലെ കുപ്‌വാര സ്വദേശി സയാദ് ഇഷാന്‍ ബുഖാരി എന്ന ഇഷാന്‍ ബുഖാരി(37)നെ ഒഡീഷ പൊലീസിന്റെ പ്രത്യേക സംഘമാണ്(എസ്ടിഎഫ്) പിടികൂടിയത്.

വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തിയ ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കശ്മീരില്‍ ഇയാള്‍ക്കെതിരേ വ്യാജരേഖ ചമച്ചതിനും ആളുകളെ കബളിപ്പിച്ചതിനും ഒട്ടേറെ കേസുകളുണ്ട്. ഇതിനിടെയാണ് ഒഡീഷ പൊലീസിന്റെ പ്രത്യേക ദൗത്യസംഘം ജയ്പുര്‍ ജില്ലയിലെ നുയല്‍പുര്‍ ഗ്രാമത്തില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

ഇയാള്‍ക്ക് പാകിസ്താനിലെ നിരവധിപേരുമായി ബന്ധമുണ്ടെന്ന് ഒഡീഷ പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് കേരളത്തിലെ ചില സംശയാസ്പദമായ സംഘങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എസ്ടിഎഫ്. ഐജി. ജെ എന്‍ പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. 

ന്യൂറോ സര്‍ജന്‍, മിലിട്ടറി ഡോക്ടര്‍, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് പ്രതി ആള്‍മാറാട്ടം നടത്തിയിരുന്നത്. ഉന്നത എന്‍.ഐ.എ. ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പലയിടത്തും പലപേരുകളിലും പല ഉദ്യോഗം പറഞ്ഞാണ് ഇഷാന്‍ ബുഖാരി പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനായി നിരവധി വ്യാജരേഖകള്‍ ഇയാള്‍ ഉപയോഗിച്ചിരുന്നതായും പ്രതിയില്‍നിന്ന് നൂറിലേറെ രേഖകളാണ് പിടിച്ചെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com