പാര്‍ലമെന്റ് പുക ആക്രമണം: പ്രതികള്‍ ചര്‍ച്ച നടത്തിയത് സിഗ്നല്‍ ആപ്പു വഴി; അഞ്ചു ഫോണുകള്‍ കത്തിച്ച നിലയില്‍

കത്തിച്ചു കളഞ്ഞ ഫോണിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി ശേഖരിച്ചിട്ടുണ്ട്
മൊബൈൽ ഫോണുകൾ കത്തിച്ച നിലയിൽ/ എഎൻഐ
മൊബൈൽ ഫോണുകൾ കത്തിച്ച നിലയിൽ/ എഎൻഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുക ആക്രമണക്കേസ് പ്രതി ലളിത് ഝാ അഞ്ചു മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചെന്ന് പൊലീസ്. രാജസ്ഥാനിലെ കുചമാനില്‍ നടത്തിയ പരിശോധനയിലാണ് കത്തിച്ച നിലയില്‍ ഫോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ ഫോണുകളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. 

ലോക്‌സഭയ്ക്ക് അകത്ത് പ്രതിഷേധിച്ച രണ്ടുപേരുടേയും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരുടേയും ഫോണുകളാണ് തീവെച്ചു തെളിവു നശിപ്പിച്ചത്. ഫോണുകള്‍ രാജസ്ഥാനില്‍ വെച്ച് അഗ്നിക്കിരയാക്കിയതായി ലളിത് ഝാ പൊലീസിന് മൊഴി നല്‍കിയിരുന്നു. 

പ്രതികളായ നീലവും അമോല്‍ ഷിന്‍ഡേയും പാര്‍ലമെന്റിന് പുറത്ത് സ്‌മോക് ബോംബ് പൊട്ടിച്ച് പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലളിത് ഝാ ലൈവ് ആയി സ്ട്രീം ചെയ്തിരുന്നു. അതിനുശേഷം നാലുപേരുടേയും ഫോണുകളുമായി ലളിത് ഝാ രാജസ്ഥാനിലേക്ക് കടക്കുകയായിരുന്നു. 

കത്തിച്ചു കളഞ്ഞ ഫോണിന്റെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. അതേസമയം ലളിത് ഝായുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പാര്‍ലമെന്റ് പ്രതിഷേധത്തിനായി പ്രതികള്‍ മാസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിനായി സിഗ്നല്‍ ആപ്പാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ടെലഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടെലഗ്രാമിനേക്കാള്‍ സുരക്ഷിത ഫീച്ചറുകളുള്ള സിഗ്നല്‍ ആപ്പ് ആണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com