സുരക്ഷ മുഖ്യം; ഏത് ടെലികോം നെറ്റ് വര്‍ക്കും സര്‍ക്കാരിന് ഏറ്റെടുക്കാം, പുതിയ ടെലികോം ബില്‍ ലോക്‌സഭയില്‍ 

കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ലോക് സഭയില്‍  'ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023' അവതരിപ്പിച്ചത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഏത് ടെലികോം നെറ്റ് വര്‍ക്കും താല്‍കാലികമായി ഏറ്റെടുക്കാനും സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2023 ലോക്‌സഭയില്‍. കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ബില്‍  അവതരിപ്പിച്ചത്. 

പൊതു സുരക്ഷ, അടിയന്തര സാഹചര്യം എന്നിവ കണക്കിലെടുത്താണ് ബില്‍ കൊണ്ടുവന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ടെലികമ്യുണിക്കേഷന്‍സ് ഗണത്തില്‍ ഉള്‍പ്പെടുത്തിയ പുതിയ ബില്‍ നിയമമാകുന്നതോടെ 138 വര്‍ഷം പഴക്കമുള്ള ടെലിഗ്രാഫ് നിയമം ഇല്ലാതാകും.

കഴിഞ്ഞയാഴ്ച പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു ബില്‍ അവതരണം. ആഗസ്റ്റില്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ ബില്‍ വിവിധ കോണുകളില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിട്ടിരുന്നു.

ബില്ലിലെ മറ്റൊരു വ്യവസ്ഥപ്രകാരം വ്യക്തികള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സന്ദേശങ്ങള്‍ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശ സുരക്ഷ എന്നിവ കാരണമാക്കി പിടിച്ചുവെക്കാനും കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ട്. ദുരന്ത നിവാരണം പോലുള്ള അടിയന്തരാവസ്ഥകളിലോ, ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമെന്ന് തോന്നുന്ന മറ്റു ഘട്ടങ്ങളിലോ കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള അധികാരമുണ്ടാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com