എഎം ആരിഫും തോമസ് ചാഴിക്കാടനും പുറത്ത്;  സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാര്‍ 143  ആയി

ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്.
ലോക്‌സഭ /ടിവി ചിത്രം
ലോക്‌സഭ /ടിവി ചിത്രം


ന്യൂഡല്‍ഹി:പാര്‍ലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങിയ രണ്ട് പ്രതിക്ഷ എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. എംപിമാരായ തോമസ് ചാഴിക്കാടന്‍, എഎം ആരിഫ് എന്നിവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്.
ഇതോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആകെ ലോക്‌സഭാംഗങ്ങള്‍ 98 ആയി.

ഇരുസഭകളിലുമായി മൊത്തം 143 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭമാണ് സസ്‌പെന്‍ഷനു കാരണമായി പറഞ്ഞത്. ഇന്ന് സസ്‌പെന്‍ഡ് ചെയ്യപ്പട്ട എംപിമാര്‍ രണ്ടുപേരും ഇടുതപക്ഷത്തുനിന്നുള്ളവരാണ്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് എഴുന്നേറ്റുനിന്നെങ്കിലും സസ്‌പെന്‍ഡ് ചെയ്തില്ല. 

ശശി തരൂര്‍, കെ സുധാകരന്‍, അടൂര്‍ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്ത കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com