വരള്‍ച്ചയും വെള്ളപ്പൊക്കവും വര്‍ധിക്കുന്നു; പ്രവചനത്തിന്‌എഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് 

ചെലവ് കുറയ്ക്കാനും വേഗത മെച്ചപ്പെടുത്താനും എഐക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാലാവസ്ഥ പ്രവചന വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ശക്തമായ മഴ, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ പ്രവചനങ്ങളുടെ കാര്യക്ഷമത കൂട്ടുന്നതിന്റെ ഭാഗമായുള്ള നീക്കം. 

ആഗോളതാപനം സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ കാലാവസ്ഥാ പ്രവനങ്ങളില്‍ വെല്ലുവിളി നേരിട്ടു. പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിച്ചു, വിവിധ പ്രകൃതി ദുരന്തങ്ങളില്‍ രാജ്യത്ത് ഈ വര്‍ഷം 3,000 ത്തോളം പേര്‍ മരിച്ചതായി സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് റിപ്പോര്‍ട്ട് പറയുന്നു. 

ലോകമെമ്പാടുമുള്ള കാലാവസ്ഥാ ഏജന്‍സികള്‍ എഐ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.  ചെലവ് കുറയ്ക്കാനും വേഗത മെച്ചപ്പെടുത്താനും എഐക്ക് കഴിയുമെന്നാണ് കരുതപ്പെടുന്നത്.  ബ്രിട്ടന്റെ മെറ്റ് ഓഫീസ് പറയുന്നത് എഐ കാലാവസ്ഥാ പ്രവചനം 'വിപ്ലവമുണ്ടാക്കാന്‍' കഴിയുമെന്നാണ്. 

രാജ്യത്ത് കൃഷിയെ ആശ്രയിച്ച് കഴിയുന്നവര്‍ ഏറെയാണ്. മാത്രമല്ല  അരി, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ ലോകത്തെ രണ്ടാമത്തെ വലിയ ഉത്പാദക രാജ്യമായ ഇന്ത്യയില്‍ കൃത്യമായ കാലാവസ്ഥാ പ്രവചനം ഏറെ പ്രധാനപ്പെട്ടതാണ്.  സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ഗണിതശാസ്ത്ര മോഡലുകളെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങള്‍ ഐഎംഡി നല്‍കുന്നു. വിപുലീകരിച്ച നിരീക്ഷണ ശൃംഖലയില്‍ എഐ ഉപയോഗിക്കുന്നത് കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള പ്രവചനങ്ങള്‍  നടത്താന്‍  സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്

പ്രവചനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന് എഐ അടിസ്ഥാനമാക്കിയുള്ള കാലാവസ്ഥാ മോഡലുകളും ഉപദേശങ്ങളും വകുപ്പ് പ്രതീക്ഷിക്കുന്നു, ഐഎംഡിയിലെ കാലാവസ്ഥാ ഗവേഷണ-സേവന വിഭാഗം മേധാവി കെ.എസ് ഹൊസാലിക്കര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com