താരിഖ്‌ അൻവറിനെ മാറ്റി, ദീപാ ദാസ് മുൻഷിക്ക് കേരളത്തിന്റെ ചുമതല; കെസി വേണു​ഗോപാൽ തുടരും; എഐസിസിയിൽ അഴിച്ചുപണി

രമേശ് ചെന്നിത്തലയ്ക്ക് മ​ഹാരാഷ്ട്രയുടെ ചുമതല നൽകി. സച്ചിൻ പൈലറ്റിനാണു ഛത്തീസ്​ഗഢിന്റെ ചുമതല
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡൽ​ഹി: കേരളത്തിന്റെ ചുമതലയിൽ നിന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്കാണ് പകരം ചുമതല. 

സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണു​ഗോപാൽ തുടരും. രമേശ് ചെന്നിത്തലയ്ക്ക് മ​ഹാരാഷ്ട്രയുടെ ചുമതല നൽകി. സച്ചിൻ പൈലറ്റിനാണു ഛത്തീസ്​ഗഢിന്റെ ചുമതല. 

പ്രിയങ്ക ​ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും. അവർക്കുള്ള ചുമതല സംബന്ധിച്ചു തീരുമാനം ആയിട്ടില്ല. കമ്യൂണിക്കേഷൻ വിഭാ​ഗത്തിന്റെ ചുമതലയിൽ ജയറാം രമേശ് തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com