കരോള്‍ ഗാനം ആലപിച്ച്, ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ് ( വീഡിയോ)

തണുത്തുറഞ്ഞ പ്രഭാതത്തിലും അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ മറന്നുപോകരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ക്രിസ്മസ് ആഘോഷത്തിൽ/ എഎൻഐ
ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ക്രിസ്മസ് ആഘോഷത്തിൽ/ എഎൻഐ

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പരിപാടിക്കിടെ കരോള്‍ ഗാനവും ചീഫ് ജസ്റ്റിസ് പാടി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, അസ്ഹാനുദ്ദീന്‍ അമാനുള്ള എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മുഖ്യപ്രഭാഷണത്തില്‍ അനുസ്മരിച്ചു. ആഘോഷ വേളകളില്‍, രാജ്യത്തെ സംരക്ഷിക്കാനായി തണുത്തുറഞ്ഞ പ്രഭാതത്തിലും അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ മറന്നുപോകരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഏതാനും ദിവസം മുമ്പ് നമ്മുടെ സേനയിലെ നാലു സൈനികരെയാണ് നമുക്ക് നഷ്ടമായത്. ഗുരുതര രോഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആഘോഷവേളയില്‍ പ്രത്യേകം സ്മരിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com