പൊട്ടിത്തെറി നടന്ന സ്ഥലത്ത് ഡൽഹി പൊലീസ് പരിശോധന നടത്തുന്നു, പിടിഐ
പൊട്ടിത്തെറി നടന്ന സ്ഥലത്ത് ഡൽഹി പൊലീസ് പരിശോധന നടത്തുന്നു, പിടിഐ

എംബസിക്ക് സമീപത്തെ പൊട്ടിത്തെറി ഭീകരാക്രമണം?; ഇന്ത്യയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം 

ഡല്‍ഹിയില്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന് സംശയിച്ച് ഇസ്രയേല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എംബസിക്ക് സമീപം ഉണ്ടായ പൊട്ടിത്തെറി ഭീകരാക്രമണം ആകാമെന്ന് സംശയിച്ച് ഇസ്രയേല്‍. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. 

ഇന്നലെ വൈകീട്ടാണ് സംഭവം. എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്‍കോള്‍ ലഭിച്ചുവെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ഡൽഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല. തിരക്കേറിയ സ്ഥലങ്ങളിലും (മാളുകളിലും മാര്‍ക്കറ്റുകളിലും) പാശ്ചാത്യര്‍/ജൂതന്മാര്‍, ഇസ്രയേല്‍ പൗരന്മാര്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കാന്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.

പൊതു സ്ഥലങ്ങളില്‍ (റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ മുതലായവ ഉള്‍പ്പെടെ) അതീവ ജാഗ്രത പുലര്‍ത്തണം.
ഇസ്രയേല്‍ ചിഹ്നങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് ഒഴിവാക്കുക, സുരക്ഷിതമല്ലാത്ത വലിയ  പരിപാടികളില്‍ പങ്കെടുക്കാതിരിക്കുക, യാത്രാവിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കുക, തത്സമയം സന്ദര്‍ശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും ഒഴിവാക്കുക എന്നി നിര്‍ദേശങ്ങളും ഇസ്രയേല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com