'ജീവന്‍ തിരിച്ചുകിട്ടും'; മക്കളുടെ മൃതദേഹം 200 കിലോ ഉപ്പില്‍ മണിക്കൂറുകളോളം സൂക്ഷിച്ച് മാതാപിതാക്കള്‍ 

കര്‍ണാടകയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച മക്കള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ഉപ്പില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  കര്‍ണാടകയില്‍ വെള്ളത്തില്‍ മുങ്ങിമരിച്ച മക്കള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം ഉപ്പില്‍ സൂക്ഷിച്ച് മാതാപിതാക്കള്‍. സാമൂഹിക മാധ്യമത്തില്‍ കണ്ട പോസ്റ്റാണ് കുട്ടികളെ എങ്ങനെയെങ്കിലും തിരിച്ചുകിട്ടാന്‍ മാതാപിതാക്കളെ ഈ രീതിയില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. കുട്ടികള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ 200 കിലോ ഉപ്പിലാണ് മണിക്കൂറുകളോളം മൃതദേഹങ്ങള്‍ സൂക്ഷിച്ചത്. മൃതദേഹങ്ങള്‍ ഉപ്പ് നിറച്ച ഷീറ്റ് കൊണ്ട് മൂടുകയായിരുന്നു.

ഹാവേരി ജില്ലയിലാണ് വേറിട്ട സംഭവം അരങ്ങേറിയത്. നാഗരാജ് ലങ്കര്‍ (11), ഹേമന്ത് ഹരിജന്‍ (12) എന്നി ആണ്‍കുട്ടികളാണ് ഞായറാഴ്ച തടാകത്തില്‍ മുങ്ങി മരിച്ചത്. ഇരുവരും കൂട്ടുകാരാണ്. സാമൂഹിക മാധ്യമത്തില്‍ കണ്ട പോസ്റ്റ് കണ്ട് മക്കളുടെ മാതാപിതാക്കള്‍ നാട്ടുകാരുമായി ചേര്‍ന്ന് മൃതദേഹങ്ങള്‍ ഉപ്പില്‍ മണിക്കൂറുകളോളം സൂക്ഷിക്കുകയായിരുന്നു. ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാതെ വന്നതോടെ മാതാപിതാക്കള്‍ നിരാശരായി. തുടര്‍ന്ന് പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണന്ന് പറഞ്ഞ് മാതാപിതാക്കളെ പൊലീസ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

മക്കള്‍ നഷ്ടപ്പെട്ടതോടെ, ഇനി ഒന്നും നഷ്ടപ്പെടാന്‍ ഇല്ലെന്ന് കരുതി 200 കിലോ ഉപ്പ് വാങ്ങി പരീക്ഷണം നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 5000 രൂപ മുടക്കിയാണ് മാതാപിതാക്കള്‍ ഉപ്പ് വാങ്ങിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com