ചായ ചോദിച്ചതിന് ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തി; ഭാര്യയ്‌ക്കെതിരെ കേസ്

ഭാര്യ കത്രികയെടുത്ത് ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ചായ ചോദിച്ച ഭര്‍ത്താവിന്റെ കണ്ണില്‍ കത്രിക കൊണ്ട് ഭാര്യ കുത്തിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തിന് പിന്നാലെ യുവതി വീട്ടില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. 

അങ്കിത് എന്നയാള്‍ക്കാണ് പരിക്കേറ്റത്. മൂന്നു വര്‍ഷം മുമ്പാണ് അങ്കിതിന്റെ വിവാഹം നടന്നത്. ഏതാനും നാളുകളായി അങ്കിതും ഭാര്യയും തമ്മില്‍ ഗാര്‍ഹിക പ്രശ്‌നങ്ങളെച്ചൊല്ലി വഴക്ക് പതിവാണ്. ഭര്‍ത്താവ് ഉപദ്രവിക്കുന്നു എന്നു കാണിച്ച് യുവതി അങ്കിതിനെതിരെ സംഭവത്തിന് മൂന്നു ദിവസം മുമ്പ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

കഴിഞ്ഞദിവസം അങ്കിത് ഒരു കപ്പ് ചായ ചോദിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഭാര്യ കത്രികയെടുത്ത് ഭര്‍ത്താവിന്റെ കണ്ണില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് അങ്കിതിന്റെ സഹോദരന്റെ ഭാര്യയും കുട്ടികളും ഓടിയെത്തി. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. 

ഇതിനിടെ യുവതി വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു. അങ്കിതിനെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com