കോവിഡിന്റെ പുതിയ വകഭേ​​ദം; ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ; രാജ്യത്ത് 157 പേർക്ക് വൈറസ് ബാധ

കേരളത്തിൽ 78 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ​ഗുജറാത്താണ് രണ്ടാമത്. 34 പേർക്കാണ് ​ഗുജറാത്തിൽ രോ​ഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാജ്യത്ത് 157 പേർക്ക് കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോ​ഗം കണ്ടെത്തിയവർ കേരളത്തിലാണ്. ഒൻപത് സംസ്ഥാനങ്ങളിലാണ് നിലവിൽ രോ​ഗികളുള്ളത്. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. 

കേരളത്തിൽ 78 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ​ഗുജറാത്താണ് രണ്ടാമത്. 34 പേർക്കാണ് ​ഗുജറാത്തിൽ രോ​ഗം. ​ഗോവ (18), കർണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാൻ (5), തമിഴ്നാട് (4), തെലങ്കാന (2), ഡൽഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. 

നിലവിൽ സ്ഥിരീകരിച്ച 157 കേസുകളിൽ 141 എണ്ണവും ഡിസംബർ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറിൽ 16 ജെഎൻ1 കേസുകളും കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com