മുട്ട കഴിക്കുന്നതിനെ ചൊല്ലി തര്‍ക്കം; കടയില്‍ വച്ച് ഏറ്റുമുട്ടി; യുവതി കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ഔറംഗബാദ്: മുട്ട കഴിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവതി കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. തര്‍ക്കത്തിനിടെ ഒന്നിലധികം തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം.

നഗരത്തിലെ ഒരു മുട്ടക്കടയില്‍ നിന്നാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സമീപത്ത് റൈദാസ് പൂജാഘോഷം നടക്കുന്നതിനാല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ ഔറംഗബാദിലെ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഡിജെയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, മുട്ട വിഭങ്ങള്‍ കഴിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരികരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി സോണല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com