പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ധർമ താഴ്വരയിൽ ആദ്യമായി ഹിമപ്പുലിയെ കണ്ടെത്തി, പേരിട്ട് പ്രദേശവാസികൾ

ആദ്യമായാണ് ഇവിടെ ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ധര്‍മ താഴ്‌വരയില്‍ കണ്ടെത്തിയ ഹിമപ്പുലിക്ക് 'ഥാർ വ' എന്ന് പേരിട്ട് പ്രദേശവാസികൾ. ആദ്യമായാണ് ഇവിടെ ഹിമപ്പുലികളുടെ സാന്നിധ്യം രേഖപ്പെടുത്തുന്നത്. ട്രക്കിം​ഗിനിടെ വന്യജീവി പ്രവര്‍ത്തകനായ ജയേന്ദ്ര സിങ്ങിന്റെ ക്യാമറയിലാണ് ഹിമപ്പുലിയുടെ ചിത്രം പതിഞ്ഞത്.

പ്രദേശത്ത് ഇവയുടെ സാന്നിധ്യം സംബന്ധിച്ച് മുന്‍പ് വിവരങ്ങളുണ്ടായെങ്കിലും കണ്ടെത്തിയതായി രേഖപ്പെടുത്തുന്നത് ഇതാദ്യമാണെന്ന് റിട്ട. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ ബിഷന്‍ സിങ് പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപത്തെ ധര്‍മ ബ്യാസ് ചൗണ്ഡാസിലാണ് പുലിക്കുട്ടിയെ കണ്ടെത്തിയത്. ലോകത്താകമാനം 4,000 മുതല്‍ 7,000 വരെ ഹിമപ്പുലികളുണ്ടെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡില്‍ മാത്രം 121 ഹിമപ്പുലികളാണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com