സമ്മര്‍ദത്തിന് വഴങ്ങി ആനന്ദബോസ്‌; ബിജെപി ആവശ്യപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നീക്കി

സംസ്ഥാനത്തെ പല വിഷയങ്ങളിലും നന്ദിനി ചക്രവര്‍ത്തി ഗവര്‍ണറെ 'തെറ്റിദ്ധരിപ്പിക്കുക'യാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം.
നന്ദിനി ചക്രബര്‍ത്തി/ ട്വിറ്റര്‍
നന്ദിനി ചക്രബര്‍ത്തി/ ട്വിറ്റര്‍

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് തന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതിനായി പുതിയ ടീമിനെ രൂപികരിക്കും. അതിന്റെ ആദ്യപടിയെന്നോണം ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നന്ദിനി ചക്രബര്‍ത്തിയെ രാജ്ഭവനില്‍ നിന്ന് നീക്കി. ടൂറിസം ഡിപ്പാര്‍ട്ടുമെന്റിലാണ് പുതിയ ചുമതല. ബംഗാള്‍ ബിജെപി ഘടകത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഗവര്‍ണറുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗവര്‍ണറും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള മികച്ച ബന്ധത്തില്‍ സംസ്ഥാന ബിജെപി ഘടകം അതൃപ്തരാണ്. നിയമസഭയിലും സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയിലും നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചതിനെതിരെ സംസ്ഥാനഘടകം രംഗത്തുവന്നിരുന്നു. സംസ്ഥാനത്തെ പല വിഷയങ്ങളിലും നന്ദിനി ചക്രവര്‍ത്തി ഗവര്‍ണറെ 'തെറ്റിദ്ധരിപ്പിക്കുക'യാണെന്നാണ് പാര്‍ട്ടിയുടെ ആരോപണം. രാജ്ഭവനില്‍ സംസ്ഥാന സര്‍ക്കാരിന്റെ അജന്‍ഡ നടപ്പാക്കുകയാണ് അവരെന്നും ബിജെപി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ നന്ദിയെ സ്ഥലംമാറ്റിയതെന്നാണു വിവരം.

ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ നന്ദിനിയെ നീക്കണമെന്ന് ആവശ്യപ്പെട്ടുതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഗവര്‍ണറും നിലവിലെ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിന്റെ പാത നിലവിലെ ഗവര്‍ണര്‍ സിവി ആനന്ദബോസ് പിന്തുടരണമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com