സ്‌കൂട്ടിക്ക് ഇഷ്ടനമ്പര്‍ വേണം;  ലേലം വിളി നീണ്ടത് 1.12 കോടി വരെ

ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഷിംല: സ്‌കൂട്ടറിന് ഇഷ്ടനമ്പര്‍ ലഭിക്കാനായി ലേലം വിളി നീണ്ടത് 1.12 കോടി വരെ. ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിന് (HP - 99 - 9999) എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായാണ് ഇത്രയധികം തുക ലേലം വിളിച്ചത്.

ഈ ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായി ആയിരം രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. ഓണ്‍ലൈന്‍ മുഖാന്തരമായിരുന്നു ലേലം. ആരാണ് ഇത്രയധികം തുകമുടക്കി ലേലത്തില്‍ പങ്കെടുത്തതെന്ന് അറിവായിട്ടില്ല. 

അയാള്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ലേലം രണ്ടാമത്തെയാള്‍ക്ക് പോകും. നമ്പര്‍ ലഭിക്കാനായി മറ്റ് മത്സരാര്‍ഥികളെ പുറത്താക്കാനുള്ള സമ്മര്‍ദതന്ത്രമാണോ എന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ലേലപ്പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സ്‌കൂട്ടിയുടെ വില 70,000 മുതല്‍ 1,80,000 വരെയാണ്. കോവിഡ് കാലത്തെ അപേക്ഷിച്ച് സ്‌കൂട്ടി വില്‍പ്പനയില്‍ ഷിംലയില്‍ 40 ശതമാനത്തോളം വര്‍ധനവ് ഉണ്ടായതായി ഡീലര്‍മാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com