1984ല്‍ നിരവധി കാര്യങ്ങള്‍ നടന്നു, എന്തുകൊണ്ട് ഡോക്യുമെന്ററി ഇല്ല?; ബിബിസിക്കെതിരെ വിദേശകാര്യമന്ത്രി 

ബിബിസി ഡോക്യുമെന്ററിയുടെ സമയം യാദൃച്ഛികമല്ലെന്നും ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
എസ് ജയശങ്കര്‍/ഫയല്‍ 
എസ് ജയശങ്കര്‍/ഫയല്‍ 

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയുടെ സമയം യാദൃച്ഛികമല്ലെന്നും ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് ആരോപിക്കുന്ന ബിബിസി  ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. 

ഇന്ത്യയുടെ യശസ്സ് കളങ്കപ്പെടുത്താന്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന ശ്രമത്തിന്റെ ഭാഗമായാണ് ബിബിസി ഡോക്യുമെന്ററിയെന്നും ഇത് പ്രക്ഷേപണം ചെയ്ത സമയം യാദൃച്ഛികമല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കേയാണ് മോദിക്കെതിരായ ഡോക്യുമെന്ററി. ഇത് യാദൃശ്ചികമല്ല. ഇത് മറ്റൊരു രീതിയിലുള്ള രാഷ്ട്രീയമാണ്. എന്തുകൊണ്ടാണ് പെട്ടെന്ന് ഒരു റിപ്പോര്‍ട്ട്? ഇത്തരം ചില സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലേ?- എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയശങ്കര്‍ പറഞ്ഞു.

'1984ല്‍ ഡല്‍ഹിയില്‍ നിരവധി കാര്യങ്ങള്‍ നടന്നു. എന്തുകൊണ്ട് അതിലൊന്നും ഡോക്യുമെന്ററി കണ്ടില്ല? ബിബിസി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം യാദൃച്ഛികമാണെന്ന് കരുതുന്നുണ്ടോ? ഞാന്‍ ഒരുകാര്യം പറയാം, ഇന്ത്യയിലും ഡല്‍ഹിയിലും തെരഞ്ഞെടുപ്പ് കാലം ആരംഭിച്ചോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ആരംഭിച്ചുവെന്ന് ഉറപ്പാണ്'- ജയശങ്കര്‍ പറഞ്ഞു. 1984-ല്‍ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപം പരാമര്‍ശിച്ചായിരുന്നു ജയശങ്കറിന്റെ വിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com