കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം, മൂന്ന് പ്രമേയങ്ങളിൽ ചർച്ച 

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും.
കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം/ ചിത്രം പിടിഐ
കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം/ ചിത്രം പിടിഐ

റായ്പൂർ: മൂന്ന് ദിവസമായി തുടരുന്ന കോൺ​ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സമൂഹിക നീതി, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾ, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് പാർട്ടി സ്വീകരിക്കും.

15000 ഓളം പ്രതിനിധികളാണ് ഛത്തീസ്​ഗഡിലെ റായ്‌പൂരിൽ നടന്ന കോൺഗ്രസിൻറെ 85മത് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത്. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ സമ്മേളനമാണ് ഇത്.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോൺഗ്രസിൻറെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺ​ഗ്രസ്. രാവിലെ 10.30ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബിജെപി സർക്കാരിനും മോദിക്കുമെതിരെ ശക്തമായ വിമർശനം രാഹുൽ ഉയർത്തും. 
രാഹുൽ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്. സമ്മേളനത്തിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നന്ദി രേഖപ്പെടുത്തും. മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെയാകും പ്ലീനറി സമാപിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com