സംശയമുളള ഇമെയിലുകൾ തുറക്കരുത്, ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗിന് സാധ്യത; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് 

ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗിന് സാധ്യതയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ഈ വർഷം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ സൈബർ ഹാക്കിംഗിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഉച്ചകോടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏറെ കരുതലോടെ കൈകാര്യം ചെയ്യണമെന്നും സംശയമുളള ഇമെയിലുകൾ തുറക്കരുതെന്നുമാണ് നിർദേശം. വിവിധ മന്ത്രാലയങ്ങൾക്ക് ഇതുസംബന്ധിച്ച സർക്കുലർ നൽകി. 

ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 20 പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ്. 2023 സെപ്റ്റംബർ ഒമ്പതിനും 10-നും ഡൽഹിയിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇൻഡൊനീഷ്യ, ഇറ്റലി, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നീ 20 രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകും. ബാലിയിൽ നടന്ന കഴിഞ്ഞ ഉച്ചകോടിയിലും വിവരങ്ങൾ ചോർത്താൻ ശ്രമം നടന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com