കാര്‍ ലോറിയിലിടിച്ചു, പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ-തിരുച്ചി ദേശീയപാതയിലാണ് അപകടമുണ്ടായത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ മണല്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. കടലൂര്‍ ജില്ലയിലെ വേപ്പൂരിന് സമീപമാണ് അപകടം. 

മരിച്ചവരില്‍ രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു, പുലര്‍ച്ചെ രണ്ടുമണിയോടെ ചെന്നൈ-തിരുച്ചി ദേശീയപാതയിലാണ് അപകടമുണ്ടായത്. 

ചെന്നൈ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി കടലൂര്‍ പൊലീസ് അറിയിച്ചു. അമിത വേഗതയാണ്അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. 

കാര്‍ ലോറിയെ ഇടിച്ചതിന് പിന്നാലെ വാഹനങ്ങളുടെ കൂട്ടയിടി നടന്നു. ആറു വാഹനങ്ങളാണ് ഇടിച്ചത്. രണ്ടും ബസും രണ്ടു ലോറിയും രണ്ടു കാറും കൂട്ടിയിടിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com