അനസ്‌തേഷ്യയുടെ നാല് ഡോസ് സ്വയം കുത്തിവച്ചു; വനിത ഡോക്ടര്‍ മരിച്ചു

ഹോസ്റ്റല്‍മുറിയില്‍ ബുധാനാഴ്ച വൈകീട്ടാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: അനസ്‌തേഷ്യ കുത്തിവച്ച് വനിത ഡോക്ടര്‍ സ്വയം ജീവനൊടുക്കി. ഭോപ്പാലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 24കാരിയായ ഡോക്ടര്‍ അക്‌നാശ മഹേശ്വരി ആത്മഹത്യ ചെയ്തതെന്ന് യുപി പൊലീസ് പറഞ്ഞു. 

ഹോസ്റ്റല്‍മുറിയില്‍ ബുധാനാഴ്ച വൈകീട്ടാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  മുറിയില്‍ നിന്ന് ഒഴിഞ്ഞ സിറിഞ്ചുകളും കാലിയായ മരുന്നുകുപ്പികളും പൊലീസ്  കണ്ടെടുത്തു.

2.5 മില്ലിലിറ്റര്‍ വീതമുള്ള 4 ഡോസ് മരുന്ന് കുത്തിവച്ചാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും മാതാപിതാക്കളോടും ക്ഷമ ചോദിക്കുന്നതായും കുറിപ്പില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com