ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഗുജറാത്തിലെ അണക്കെട്ടിന് മോദിയുടെ അമ്മയുടെ പേര്

99 വയസുള്ള ഹീരാ ബെന്‍ ഡിസംബര്‍ 30ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.


അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ട് നഗരത്തില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മഹീരാ ബെന്നിന്റെ പേരിട്ടു. നരേന്ദ്രമോദിയുടെ അമ്മയോടുള്ള ആദരസൂചകമായാണ് ചെക്ക് ഡാമിന് ഹീരാബ സ്മൃതി സരോവര്‍ എന്ന് പേരിട്ടതെന്ന് അധികൃതര്‍ പറഞ്ഞു

രാജ്കോട്ട്-കലവാഡ് റോഡില്‍ വാഗുദാദില്‍ ന്യാരി നദിയുടെ താഴ്വരയിലാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നത്. പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് ചെക്ക് ഡാം നിര്‍മ്മിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സഖിയ പറഞ്ഞു.

എംഎല്‍എ ദര്‍ശിത ഷാ, രാജ്‌കോട്ട് മേയര്‍ പ്രദീപ് ദവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയോടുള്ള ദിലീപ് സഖിയ പറഞ്ഞു. ഇത് അവരുടെ ഓര്‍മ്മയ്ക്കാണ് നിര്‍മ്മിക്കുന്നതെന്നും ഇത് മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും ട്രസ്റ്റ് പ്രസിഡന്റ് പറഞ്ഞു.

99 വയസുള്ള ഹീരാ ബെന്‍ ഡിസംബര്‍ 30ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com