'രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ കോവിഡ്, പിന്നാലെ ന്യുമോണിയ'; 24 മണിക്കൂർ ഒക്സിജൻ സഹായത്തിൽ ലളിത് മോദി

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് രോ​ഗവിവരം പങ്കുവച്ചത്
ഓക്സിജൻ സപ്പോർട്ടിൽ ലളിത് മോദി/ ചിത്രം; ഇൻസ്റ്റ​ഗ്രാം
ഓക്സിജൻ സപ്പോർട്ടിൽ ലളിത് മോദി/ ചിത്രം; ഇൻസ്റ്റ​ഗ്രാം

ലണ്ടൻ; ഇന്ത്യൻ പ്രീമിയർ ലീഗ് മുൻ ചെയർമാൻ ലളിത് മോദി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് രോ​ഗവിവരം പങ്കുവച്ചത്. രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്. 24 മണിക്കൂറും ഓക്സിജൻ സഹായത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

‘രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണയാണ് കോവിഡ് ബാധിച്ചത്. ഇതിനു പിന്നാലെ ഇൻഫ്ലുവെ‌ൻസയും ന്യുമോണിയയും പിടിപെട്ടു. മൂന്നാഴ്ചയോളം രോഗവുമായി മല്ലിട്ടു. ഒടുവിൽ എയർ ആംബുലൻസിൽ രണ്ടു ഡോക്ടർമാരുടെയും മകന്റെയും സഹായത്തോടെ ലണ്ടനിൽ തിരിച്ചെത്തി. ഇപ്പോഴും 24 മണിക്കൂറും ഓക്സിജൻ സഹായത്താലാണ് കഴിയുന്നത്.’–ലളിത് മോദി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും രോ​ഗവിവരവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

മെക്സിക്കോയിൽ ജയിലിൽ ആയിരുന്ന ലളിത് മോദിയെ ലണ്ടനിലേക്ക് എത്തിക്കുകയായിരുന്നു. മൂന്ന് ആഴ്ചയായി മെക്സിക്കോയിൽ ജയിലിൽ ആയിരുന്നു. രോ​ഗസമയത്ത് തനിക്ക് പിന്തുണ നൽകിയ ഡോക്ടർമാർക്കും തന്റെ മകനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞുകൊണ്ടും അദ്ദേഹം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 

ലളിത് മോദിയെ സാമ്പത്തിക തട്ടിപ്പുകളുടെ പേരിൽ 2010ൽ ഐപിഎലിൽനിന്നു പുറത്താക്കിയിരുന്നു. തുടർന്ന് ബിസിസിഐയിൽനിന്ന് ആജീവനാന്ത വിലക്കു ലഭിച്ച ലളിത് മോദി ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com